വിദ്യാർത്ഥിനിക്ക് എസ് എഫ് ഐ പ്രവർത്തകരുടെ മർദനമേറ്റ സംഭവം; പൊലീസിനെതിരെ പെൺകുട്ടി കോടതിയിലേക്ക്
എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമെറ്റെന്ന് പരാതി നൽകിയ പത്തനംതിട്ട മൗണ്ട് സിയോൺ കോളേജിലെ നിയമവിദ്യാർത്ഥിനി പോലീസിന് എതിരെ കോടതിയിലേക്ക്.മർദിച്ചവർക്ക് എതിരെ നിസ്സാര വകുപ്പുകൾ ചുമത്തിയാണ് ആറന്മുള പോലീസ് കേസ് എടുത്തിരിക്കുന്നതെന്നും,കേസ് അന്വേഷണത്തിൽ പോലീസ് ബോധപൂർവ്വം വീഴ്ച വരുത്തിയെന്നും ആരോപണം ഉണ്ട്. കൂടാതെ പൊലീസിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നും പെൺകുട്ടി ചൂണ്ടികാട്ടി. ബുധനാഴ്ച കോടതിയെ സമീപിക്കാനാണ് പെൺകുട്ടിയുടെ തീരുമാനം
ആറൻമുള പൊലീസിന്‍റെ അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്നും നീതി കിട്ടണം എന്നും ആവശ്യപ്പെട്ടു ഡിജിപി, മുഖ്യമന്ത്രി എന്നിവർക്ക്പെൺകുട്ടി പരാതി നൽകിയിരുന്നു. മർദ്ദനമേറ്റെന്ന പരാതി നൽകി മൂന്ന് ദിവസം കഴിഞ്ഞും രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് എസ്എഫ്ഐക്കാർക്കെതിരെ കേസെടുത്തത്. എന്നാൽ അതിനുശേഷം എസ്എഫ്ഐ പ്രവർത്തകർ പെൺകുട്ടിക്കെതിരെ നൽകിയ പരാതികളിൽ മിന്നൽ വേഗത്തിലാണ് പൊലീസ് രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. വിദ്യാർത്ഥിനിക്ക് വേണ്ടി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കെഎസ്‍യു നേതാക്കൾക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.