കാഫിർ വിവാദം; പിന്നിൽ യുഡിഎഫ് തന്നെയാണ്, കെകെ ലതികയെ ന്യായീകരിച്ച് ഇപി ജയരാജൻ
കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇപി ജയരാജൻ. പിന്നിൽ യുഡിഎഫ് തന്നെയാണെന്ന് ഇപി ജയരാജൻ പറഞ്ഞു. യുഡിഎഫിന്റെ കൈകൾ പരിശുദ്ധമാണോയെന്നും ഇപി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ. കാഫിർ സ്‌ക്രീൻ ഷോട്ടിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രൂക്ഷവിമർശനം നടത്തിയതിന് പിറകെയാണ് ഇപിയുടെ പ്രതികരണം.
കാഫിർ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത് ഭീകര പ്രവർത്തനത്തിന് തുല്യമായ വിദ്വേഷം പ്രചരണമാണെന്ന് വിഡി സതീശൻ പറഞ്ഞു. എല്ലാ തെളിവും ഉണ്ടായിട്ടും പൊലീസ് ഒന്നും ചെയ്യുന്നില്ല. മുഖ്യമന്ത്രി കൂട്ടുകാരെ സംരക്ഷിക്കുകയാണ്. കേരളത്തിന്റെ മതേതര സ്വഭാവത്തിന് കളങ്കമാണെന്നും നിയമപോരാട്ടം തുടരുമെന്നും വിഡി സതീശൻ പറഞ്ഞു.