'ദേശീയ നേതാക്കൾ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതാക്കളുമായി ആലോചിക്കണം'; ആനിരാജയെ വിമർശിച്ച് ബിനോയ് വിശ്വം

Update: 2024-10-11 01:18 GMT

'ദേശീയ നേതാക്കൾ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതാക്കളുമായി ആലോചിക്കണം'; ആനിരാജയെ വിമർശിച്ച് ബിനോയ് വിശ്വംദേശീയ സെക്രട്ടറി ഡി. രാജ പങ്കെടുത്ത സിപിഐ സംസ്ഥാന കൗൺസിലിൽ ആനി രാജയ്ക്കെതിരെ പരോക്ഷ വിമർശനം. സംസ്ഥാന വിഷയങ്ങളിൽ ദേശീയ നേതാക്കൾ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതാക്കളുമായി ആലോചിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ദേശീയ എക്‌സിക്യൂട്ടീവ് ഇക്കാര്യം തീരുമാനിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

സംസ്ഥാന എക്‌സിക്യുട്ടീവിൽ മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിലിനെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. പാർട്ടി ചട്ടക്കൂടിൽ കെ.ഇ. ഇസ്മായിൽ പ്രവർത്തിക്കണമെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി കെ.പി. സുരേഷ് രാജ് ആവശ്യപ്പെട്ടു. ഇസ്മായിൽ വിഭാഗീയ പ്രവർത്തനം തുടങ്ങിയത് ഇപ്പോഴല്ല. സി.കെ. ചന്ദ്രപ്പൻ സംസ്ഥാന സെക്രട്ടറിയായ കാലത്ത് തന്നെ തുടങ്ങിയതാണ്. അന്ന് പാർട്ടി ഇസ്മായിലിനെ തിരുത്താൻ തയാറാകാത്തതിന്റെ അനന്തര ഫലമാണ് 'സേവ് സിപിഐ ഫോറ'മെന്നും സുരേഷ് രാജ് വിമർശിച്ചു.

Tags:    

Similar News