വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല; 30 ദിവസത്തിനു ശേഷം പരിഗണിക്കുമെന്ന് കമ്മിഷൻ

Update: 2023-03-29 08:18 GMT

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഉപതിരഞ്ഞെടുപ്പുണ്ടാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. ഫെബ്രുവരി 2023 വരെയുള്ള ഒഴിവുകളാണ് പരിഗണിച്ചതെന്നും അതിനാലാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പില്ലാത്തതെന്നും കമ്മിഷൻ അറിയിച്ചു. മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതോടെയാണ് വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് സാധ്യത തെളിഞ്ഞത്. വിചാരണക്കോടതി അനുവദിച്ച 30 ദിവസത്തിനു ശേഷം വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതോടെ വയനാട്ടിലും ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോയെന്ന ആകാംക്ഷ ഉയർന്നിരുന്നു. മോദി പരാമർശത്തിൽ അപകീർത്തിക്കേസിൽ രണ്ടു വർഷം ശിക്ഷിക്കപ്പെട്ട രാഹുലിനെ ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയതോടെയാണ് വയനാട് ഉപതിരഞ്ഞെടുപ്പിന്റെ സാധ്യത തെളിഞ്ഞത്.

Tags:    

Similar News