ഖത്തറിൽ 500 കേന്ദ്രങ്ങളിൽ ഇക്കോവൈബ്

Update: 2024-06-05 10:15 GMT

ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ലാ​ല​യം സാം​സ്‌​കാ​രി​ക വേ​ദി പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​ഗ​മ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഖ​ത്ത​റി​ൽ 500 കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​​ക്കോ വൈ​ബ് സം​ഘ​ടി​പ്പി​ക്കു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 5,000 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ക്കോ വൈ​ബ് എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ക്കു​ന്ന കാ​മ്പ​യി​ൻ ജൂ​ൺ ഒ​മ്പ​ത് വ​രെ നീ​ളും. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും അ​നു​ദി​നം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭൂ​മി​യും അ​തി​ലെ വി​ഭ​വ​ങ്ങ​ളും ക​രു​ത​ലോ​ടെ ഉ​പ​യോ​ഗി​ക്കു​ക എ​ന്ന​ത് സ​മൂ​ഹ​ത്തെ ബോ​ധ​വ​ത്ക​രി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ളി​ന്റെ യൂ​നി​റ്റ് ത​ല​ങ്ങ​ളി​ൽ താ​മ​സ ഇ​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് പ​രി​സ്ഥി​തി ദി​ന​ത്തി​ന്റെ​യും ശു​ചി​ത്വ​ത്തി​ന്റെ​യും പ്രാ​ധാ​ന്യ​വും ക്ര​മീ​ക​ര​ണ​ങ്ങ​ളും ബോ​ധ​വ​ത്ക​രി​ക്കു​ന്ന സം​ഗ​മ​ങ്ങ​ൾ ന​ട​ക്കും. താ​മ​സ കെ​ട്ടി​ട​ങ്ങ​ളി​ലെ പ​രി​മി​ത സ്ഥ​ല​ങ്ങ​ളി​ൽ ചെ​ടി​ക​ളും പ​ച്ച​ക്ക​റി​ക​ളും സ​ജ്ജീ​ക​രി​ക്കു​ന്ന​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും പ​റ​വ​ക​ൾ​ക്ക് കു​ടി​ക്കാ​ൻ വെ​ള്ളം ഒ​രു​ക്കി​വെ​ക്കു​ന്ന​തി​നെ കു​റി​ച്ചും സൗ​ഹൃ​ദ സം​ഗ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ക്കും. ഇ​ക്കോ വൈ​ബ് കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വെ​ബി​നാ​ർ, പ​രി​സ്ഥി​തി പ​ഠ​നം, ചി​ത്ര​ര​ച​ന മ​ത്സ​രം തു​ട​ങ്ങി​യ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളും അ​നു​ബ​ന്ധ​മാ​യി സം​ഘ​ടി​പ്പി​ക്കും.

Tags:    

Similar News