ഐസ്ക്രീം കൊടുക്കാതെ സ്വിഗ്ഗി പറ്റിച്ചു; ഒടുവിൽ കോടതിയിൽനിന്നു കിട്ടി പണി

Update: 2024-05-01 07:42 GMT

പ​ണം വാ​ങ്ങി പോ​ക്ക​റ്റി​ലാ​ക്കിയ ശേഷം ഐസ്ക്രീം കൊടുക്കാതെ ഉ​പ​ഭോ​ക്താ​വി​നെ പ​റ്റി​ച്ച കേസിൽ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് ആയ സ്വിഗ്ഗിക്ക് പിഴ വിധിച്ച് കർണാടക കോടതി. 3,000 രൂപ ഉപഭോക്താവിനു പിഴയിനത്തിൽ നൽകാനാണ് ഉത്തരവ്. കൂടാതെ, ഐ​സ്ക്രീ​മി​ന് 187 രൂ​പയും വ്യ​വ​ഹാ​ര​ച്ചെ​ല​വാ​യി 2,000 രൂ​പ​യും സ്വിഗ്ഗി നൽകേണ്ടിവരും.

ഇത്തരം സർവീസുകളിൽ ഓർഡർ ചെയ്തിട്ട് ഭക്ഷണം കിട്ടാതിരിക്കുകയും പണം പോകുകയും ചെയ്യുന്നതു നിത്യസംഭവമാണെന്ന് ഉപഭോക്താക്കളും വെളിപ്പെടുത്തുന്നു. ചെറിയ തുകയ്ക്കുള്ള ഓർഡറുകളിലാണു സാധാരണയായി ഇങ്ങനെ സംഭവിക്കാറുള്ളത്. ഓ​ർ​ഡ​ർ ചെ​യ്ത സാ​ധ​നം ഡെ​ലി​വ​റി ചെ​യ്യു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​ട്ടും ഉ​പ​ഭോ​ക്താ​വി​ന് പണം തിരികെ ന​ൽ​കിയില്ല. ഉ​പ​ഭോ​ക്താ​വ് അ​യ​ച്ച നി​യ​മ​പ​ര​മാ​യ നോ​ട്ടീ​സി​നോ​ട് സ്വിഗ്ഗി പ്ര​തി​ക​രി​ച്ചി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

ആപ്പിലെ വിവരങ്ങൾ പ്രകാരം ഉപഭോക്താവിന് ഐസ്ക്രീം ഡെലിവറി ചെയ്തതായി സ്വിഗ്ഗി ചൂണ്ടിക്കാട്ടി. എന്നാൽ ഐസ്ക്രീം ലഭിച്ചില്ലെന്നു ഉപഭോക്താവും പറഞ്ഞു. സ്വി​ഗ്ഗി​യിൽനിന്നു പ​ണം തി​രി​കെ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ‍യിരുന്നു ഉ​പ​ഭോ​ക്താ​വ് കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചത്.  അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച സ്വി​ഗ്ഗി, ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​നോ ഡെ​ലി​വ​റി ഗൈ​യു​ടെ തെ​റ്റി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടാ​നോ ക​ഴി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു. സ്വിഗ്ഗിയുടെ വാദങ്ങൾ കോടതി തള്ളുകയായിരുന്നു.

Tags:    

Similar News