ഇന്റർനാഷണൽ സ്പേസ് ഫോറം ഇത്തവണ ബഹ്റൈനിൽ

Update: 2024-06-05 10:31 GMT

‘ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്‌​പേ​സ് ഫോ​റം ‘ഗ​ൾ​ഫ് ചാ​പ്റ്റ​ർ’ മ​ന്ത്രി​ത​ല യോ​ഗം ജൂ​ലൈ 2, 3 തീ​യ​തി​ക​ളി​ൽ ബ​ഹ്റൈ​നി​ൽ ന​ട​ക്കും. ന​യ​ത​ന്ത്ര, സാ​മ്പ​ത്തി​ക വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ സ്‌​പേ​സ് ടെ​ക്നോ​ള​ജി​യു​ടെ പ​ങ്ക് ച​ർ​ച്ച​ചെ​യ്യു​ന്ന പ്ര​ധാ​ന അ​ന്താ​രാ​ഷ്ട്ര ഫോ​റ​മാ​യ ഇ​തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന മി​ഡി​ൽ ഈ​സ്റ്റ്, നോ​ർ​ത്ത് ആ​ഫ്രി​ക്ക (മെ​ന) മേ​ഖ​ല​യി​ലെ ആ​ദ്യ രാ​ജ്യ​മാ​വു​ക​യാ​ണ് ബ​ഹ്‌​റൈ​ൻ. അ​റേ​ബ്യ​ൻ ഗ​ൾ​ഫ് മേ​ഖ​ല​യു​ടെ ബ​ഹി​രാ​കാ​ശ ശാ​സ്ത്ര വി​ക​സ​ന​ത്തി​ൽ ​ഫോ​റം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​​മെ​ന്ന് ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ സ്‌​പേ​സ് സ​യ​ൻ​സ് ഏ​ജ​ൻ​സി (എ​ൻ.​എ​സ്.​എ​സ്.​എ) ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡോ. ​മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം അ​ൽ അ​സീ​രി പ​റ​ഞ്ഞു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണം, സാ​ങ്കേ​തി​ക​വി​ദ്യ, വി​ദ്യാ​ഭ്യാ​സം എ​ന്നി​വ​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​മാ​രെ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഫോ​റ​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.ഇ​റ്റാ​ലി​യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യു​ടെ​യും ഇ​ന്റ​ർ​നാ​ഷ​ന​ൽ ആ​സ്ട്രോ​നോ​ട്ടി​ക്ക​ൽ ഫെ​ഡ​റേ​ഷ​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് എ​ൻ.​എ​സ്.​എ​സ്.​എ, ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഫോ​റ​ത്തി​ന്റെ ആ​റാം എ​ഡി​ഷ​നാ​ണി​ത്.

ഗ​ൾ​ഫ് മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​വും സാ​ങ്കേ​തി​ക​വി​ദ്യ​യും എ​ങ്ങ​നെ പ്ര​യോ​ജ​നം ചെ​യ്യു​​മെ​ന്ന​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​യും ഫോ​റ​ത്തി​ലു​ണ്ടാ​കും. ഭൗ​മ നി​രീ​ക്ഷ​ണം, ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ണം, ബ​ഹി​രാ​കാ​ശ ദ​ർ​ശ​ന​ങ്ങ​ളും ന​യ​ങ്ങ​ളും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും ച​ർ​ച്ച​യും ന​ട​ക്കും. ഫോ​റ​ത്തി​ന്റെ അ​വ​സാ​നം, പ്ര​തി​നി​ധി​ക​ൾ ‘മ​നാ​മ പേ​ജ്’ പ്ര​ഖ്യാ​പ​നം അം​ഗീ​ക​രി​ക്കും.

ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസീരി പ​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ, കാ​ഴ്ച​പ്പാ​ടു​ക​ൾ, ശി​പാ​ർ​ശ​ക​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​യി​രി​ക്കും പ്ര​ഖ്യാ​പ​നം.1951ൽ ​സ്ഥാ​പി​ത​മാ​യ പാ​രി​സ് ആ​സ്ഥാ​ന​മാ​യ ​ഐ.​എ​സ്.​എ​ഫി​ൽ, 77 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​ക​ൾ, ക​മ്പ​നി​ക​ൾ, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, സൊ​സൈ​റ്റി​ക​ൾ, അ​സോ​സി​യേ​ഷ​നു​ക​ൾ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ, മ്യൂ​സി​യ​ങ്ങ​ൾ എ​ന്നി​വ അം​ഗ​ങ്ങ​ളാ​ണ്.

സ​മ്മേ​ള​ന​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തു​വ​ഴി ബ​ഹ്‌​റൈ​ൻ ബ​ഹി​രാ​കാ​ശ ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ ഇ​വ​ന്റു​ക​ളു​ടെ​യും കോ​ൺ​ഫ​റ​ൻ​സു​ക​ളു​ടെ​യും കേ​ന്ദ്ര​മാ​യി മാ​റി ലോ​ക​ശ്ര​ദ്ധ​യി​ൽ വ​രു​ന്നു എ​ന്ന പ്രാ​ധാ​ന്യ​വു​മു​ണ്ട്.

സ​മ​ഗ്ര​വും സു​സ്ഥി​ര​വു​മാ​യ വി​ക​സ​നം കൈ​വ​രി​ക്കു​ന്ന​തി​നാ​യി ബ​ഹ്‌​റൈ​നെ ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​രം​ഗ​ത്ത് മി​ക​ച്ച സ്ഥാ​ന​ത്തെ​ത്തി​ക്കു​ക എ​ന്ന​ത് എ​ൻ.​എ​സ്.​എ​സ്.​എ​യു​ടെ ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്. സ​മ്പൂ​ർ​ണ ബ​ഹ്‌​റൈ​ൻ നി​ർ​മി​ത ഉ​പ​ഗ്ര​ഹം ‘അ​ൽ​മു​ന്ത​ർ’ ഉ​ട​നെ വി​ക്ഷേ​പി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ക്കു​ക​യാ​ണ്. ബ​ഹ്റൈ​നി - എ​മി​റാ​ത്തി ഉ​പ​ഗ്ര​ഹ​മാ​യ ലൈ​റ്റ് - വ​ൺ 2021ൽ ​വി​ക്ഷേ​പി​ച്ചി​രു​ന്നു.

Tags:    

Similar News