ഗസയിൽ ഉടൻ വെടിനിർത്തൽ ആവശ്യപ്പെടുന്ന യു.എൻ രക്ഷാസമിതി പ്രമേയത്തെ ബഹ്റൈൻ സ്വാഗതം ചെയ്തു. പ്രമേയം നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു.
ഇത് സ്ഥിരമായ വെടിനിർത്തലിനും സിവിലിയൻസിന്റെ സംരക്ഷണത്തിനും അവരുടെ ഭക്ഷണം, മെഡിക്കൽ, ദുരിതാശ്വാസ സാമഗ്രികൾ അടക്കം അടിസ്ഥാന ജീവിതാവശ്യങ്ങൾ നിർവഹിക്കപ്പെടുന്നതിനും സഹായകമാകും. പ്രമേയം കൊണ്ടുവന്ന സുരക്ഷ കൗൺസിലിലെ സ്ഥിരമല്ലാത്ത അംഗങ്ങളുടെ ശ്രമങ്ങളെ രാജ്യം അഭിനന്ദിച്ചു.