ഫ്യൂച്ചർ ഏവിയേഷൻ 2024 സമ്മേളനം ; പങ്കെടുത്ത് ബഹ്റൈൻ ഗതാഗത ടെലികമ്മ്യൂണിക്കേഷൻ മന്ത്രി
‘ആഗോള കണക്റ്റിവിറ്റി ഉയർത്തുന്നു’എന്ന പ്രമേയത്തിൽ റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിന്റെ മൂന്നാം പതിപ്പിൽ ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി മുഹമ്മദ് ബിൻ താമർ അൽ കഅബി പങ്കെടുത്തു. വ്യോമയാന വ്യവസായത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദിയാണ് ഫോറം. അതിൽ പങ്കെടുക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സമ്പന്നമായ വ്യവസായ ഭാവിക്ക് വേണ്ടിയുള്ള നയങ്ങൾ വികസിപ്പിക്കുന്നതിനും ആഗോള സഹകരണം ശക്തിപ്പെടുത്തുക എന്ന ഫോറത്തിന്റെ ലക്ഷ്യം പ്രശംസനീയമാണെന്നും അൽ കാബി പറഞ്ഞു.
കൂടുതൽ സുസ്ഥിരമായ ഭാവിക്കായി വ്യോമയാന മേഖല വികസിപ്പിക്കുന്നതിനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളെയും പ്രതിബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു. വ്യോമയാന മേഖലയിൽ 100 ബില്യൺ ഡോളറിന്റെ നിക്ഷേപ സാധ്യതകൾ ഫോറത്തിൽ അവതരിപ്പിക്കും. 12 ബില്യൺ ഡോളറിന്റെ 70ലധികം കരാറുകൾ സമ്മേളനത്തിൽ ഒപ്പിടുമെന്നാണ് കരുതുന്നത്.