രാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ സംബന്ധിച്ച് ബഹ്റൈൻ സർക്കാർ ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. ഇതുമായി ബന്ധപ്പെട്ട് ബഹ്റൈൻ കിരീടാവകാശി H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
ഇത് പ്രകാരം, ബഹ്റൈനിലെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ഈദുൽ ഫിത്ർ ദിനത്തിലും, തുടർന്നുള്ള രണ്ട് ദിനങ്ങളിലുമായിരിക്കുന്നതാണ്. ഈ മൂന്ന് ദിവസങ്ങളിൽ ബഹ്റൈനിലെ പൊതുസ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ മുതലായവ പ്രവർത്തിക്കുന്നതല്ല.
ഈദ് അവധിദിനങ്ങളുമായി ബന്ധപ്പെട്ട മൂന്ന് ദിവസങ്ങളിലേതെങ്കിലും ഒരു ദിവസം മറ്റു ഔദ്യോഗിക അവധിദിനങ്ങളുമായി കൂടിച്ചേർന്ന് വരുന്ന സാഹചര്യത്തിൽ ഒരു അധിക അവധി ദിനം അനുവദിക്കുമെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
HRH the Crown Prince and Prime Minister issues circular on the Eid Al-Fitr holidayshttps://t.co/vANAPxgOzx pic.twitter.com/QzjbEYN7EA
— Bahrain News Agency (@bna_en) April 7, 2024