Headlines

കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു, മരണം ആറായി

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് വീണ്ടും മരണം. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ ഒരു മാസത്തിനിടെ ഈ രോഗം ബാധിച്ച് ആറ് പേർ മരിച്ചെന്ന് മെഡിക്കൽ കോളേജ് അധികൃതർ സ്ഥിരീകരിക്കുന്നു.

18 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 34 പേരിൽ രോഗം സംശയിക്കുകയും ചെയ്യുന്നതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ പറയുന്നു. കണക്കുകളിലെ ഈ ആശയക്കുഴപ്പത്തിൽ അധികൃതർ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ.

Leave a Reply