Headlines

അമ്മ തെരഞ്ഞെടുപ്പ്: അന്തിമ മത്സര ചിത്രം ഇന്നറിയാം

താരസംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ മത്സര ചിത്രം ഇന്ന് അറിയാം. നാമ നിർദേശ പത്രിക പിൻവലിക്കാനുള്ള സമയം വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. നാല് മണിക്ക് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. പ്രസിഡൻറ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും തമ്മിലുള്ള മത്സരത്തിനാണ് സാധ്യത. ആരോപണ വിധേയനായ ബാബുരാജ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് കൂടുതൽ താരങ്ങൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും മത്സരതീരുമാനത്തിൽ തന്നെ ഉറച്ച് നിൽകുകയാണ് ബാബുരാജ്. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.

Leave a Reply