Headlines

അശ്രദ്ധമായി ലെയ്ൻ മാറ്റുന്നത് റോഡപകടങ്ങളുടെ പ്രധാന കാരണം; ദൃശ്യങ്ങളുമായി ബോധവൽക്കരണം നടത്തി അജ്മാൻ പൊലിസ്

അശ്രദ്ധമായി ലെയ്ൻ മാറുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി അജ്മാൻ പോലീസ്. റോഡ് അപകടങ്ങൾക്ക് പ്രധാന കാരണം ഡ്രൈവർമാർ ലെയ്ൻ അച്ചടക്കം പാലിക്കാത്തതാണെന്ന് പോലീസ് വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിട്ട വീഡിയോയിൽ, പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങൾ എങ്ങനെ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് ദൃശ്യങ്ങളിലൂടെ കാണിക്കുന്നുണ്ട്. ഇത്തരം അശ്രദ്ധമായ ഡ്രൈവിംഗ് ഡ്രൈവർമാർക്ക് മാത്രമല്ല, യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ അപകടമുണ്ടാക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

സ്വന്തം ലെയ്നിൽത്തന്നെ വാഹനം ഓടിക്കുന്നത് പോലെയുള്ള ലളിതമായ കാര്യങ്ങൾ പോലും റോഡ് സുരക്ഷയ്ക്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് പോലീസ് ഓർമ്മിപ്പിച്ചു. അശ്രദ്ധമായ ഡ്രൈവിംഗ് മനുഷ്യജീവന് ഭീഷണിയാണെന്നും മുന്നറിയിപ്പുണ്ട്.

Leave a Reply