എയർ ഇന്ത്യ എക്സ്പ്രസ് ഗൾഫ് സർവീസുകൾ വെട്ടിച്ചുരുക്കുന്നു

{"remix_data":[],"remix_entry_point":"challenges","source_tags":["local"],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

ഒക്ടോബർ അവസാന വാരം പ്രാബല്യത്തിൽ വരുന്ന ശൈത്യകാല ഷെഡ്യൂളിൽ എയർ ഇന്ത്യ എക്സ്പ്രസ് (Air India Express) കേരളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾ ഗണ്യമായി വെട്ടിക്കുറയ്ക്കുന്നു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്നായി ഏകദേശം 75 ഓളം സർവീസുകളാണ് ഒഴിവാക്കുന്നത്. ഈ തീരുമാനം ഗൾഫ് യാത്രക്കാരുടെ യാത്രാക്ലേശം വർദ്ധിപ്പിക്കാനും ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരാനും കാരണമായേക്കുമെന്നാണ് വിലയിരുത്തൽ. വാണിജ്യപരമായ കാരണങ്ങളാണ് സർവീസുകളിലെ ഈ മാറ്റത്തിന് പിന്നിൽ എയർ ഇന്ത്യ എക്സ്പ്രസ് വൃത്തങ്ങൾ അനൗദ്യോഗികമായി നൽകുന്ന വിശദീകരണം.

കരിപ്പൂരിൽ (കോഴിക്കോട്) നിന്ന് മാത്രം 25 ഗൾഫ് സർവീസുകൾ ഇല്ലാതാകും. ജിദ്ദയിലേക്കുള്ള സർവീസ് ആഴ്ചയിൽ ആറ് ദിവസമായും, ദമാമിലേക്കുള്ള സർവീസ് മൂന്ന് ദിവസമായും കുറയും. കൂടാതെ, അബുദാബിയിലേക്ക് ആഴ്ചയിൽ നാല് ദിവസവും, മസ്‌കറ്റിലേക്ക് മൂന്ന് ദിവസവും മാത്രമാകും സർവീസ്. കുവൈറ്റ് സർവീസ് ഇവിടെ നിന്ന് ഇതിനോടകം പൂർണ്ണമായി അവസാനിപ്പിച്ചു. കൊച്ചിയിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള സർവീസ് ആഴ്ചയിൽ രണ്ടായി കുറയും. അബുദാബിയിലേക്ക് ആഴ്ചയിൽ നാല് സർവീസുകൾ മാത്രമാകും നടത്തുക. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായിലേക്കും അബുദാബിയിലേക്കുമുള്ള സർവീസുകൾ പൂർണ്ണമായി നിർത്തുകയാണ്.

കണ്ണൂരിൽ നിന്ന് ബഹ്‌റൈൻ, ജിദ്ദ, ദമാം, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഇല്ലാതാകും. ഇതോടെ വടക്കൻ കേരളത്തിലുള്ളവർക്ക് കുവൈറ്റിലേക്ക് യാത്ര ചെയ്യണമെങ്കിൽ മംഗളൂരു, കൊച്ചി വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വരും. ഇതിനിടെ, സൗദി ദമ്മാം-കണ്ണൂർ സെക്ടറിലെ എല്ലാ സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് നിർത്തി. ഒന്നര വർഷമായി സർവീസ് നടത്തി വന്ന എയർ ഇന്ത്യ എക്സ്പ്രസും, കഴിഞ്ഞ മാസം സർവീസ് ആരംഭിച്ച ഇൻഡിഗോയും പൊടുന്നനെ സർവീസുകൾ അവസാനിപ്പിച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. നിലവിൽ ഈ സെക്ടറിൽ സർവീസുകളില്ലാത്ത അവസ്ഥയാണ്.

Leave a Reply