Headlines

30,000 അടി ഉയരം; മുംബൈ എയർ ഇന്ത്യ എക്സ്പ്രസിൽ തായ് യുവതിക്ക് സുഖ പ്രസവം

മസ്‌കത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് ഐ എക്സ് 442 വിമാനത്തിൽ യുവതിക്ക് സുഖ പ്രസവം. വിമാനം, 30,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് തായ് സ്വദേശിനിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. സ്വകാര്യതയുടെ ഭാഗമായി അമ്മയുടെയും കുഞ്ഞിന്റെയും പേരുകൾ വെളിപ്പെടുത്തിയിട്ടില്ല.

യാത്രക്കിടെ അപ്രതീക്ഷിതമായി പ്രസവവേദന അനുഭവപ്പെട്ടതോടെ എയർലൈനിന്റെ പരിശീലനം ലഭിച്ച ക്യാബിൻ ക്രൂവും യാത്രക്കാരിൽ ഉണ്ടായിരുന്ന നഴ്സിന്റെയും സഹായത്തോടെ പ്രസവം വിദഗ്ധമായി കൈകാര്യം ചെയ്തു. പൈലറ്റുമാർ ഉടൻ തന്നെ എയർ ടാക്‌സി കൺട്രോളിനെ അറിയിക്കുകയും മുംബൈയിൽ മുൻഗണനാ ലാൻഡിംഗ് അഭ്യർത്ഥിക്കുകയും ചെയ്തു. അവിടെ അടിയന്തര മെഡിക്കൽ സംഘങ്ങളെയും ആംബുലൻസും സജ്ജമാക്കിയിരുന്നു. വിമാനം ലാൻഡ് ചെയ്ത ഉടനെ, അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

അമ്മയെയും കുഞ്ഞിനെയും നാട്ടിലേക്ക് കൊണ്ടുപോകാൻ സഹായിക്കുന്നതിനായി മുംബൈയിലെ തായ്ലൻഡ് കോൺസുലേറ്റ് ജനറലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു

Leave a Reply