അബൂദബിയിലെ ഗതാഗത അധികൃതർ മദീനത് സായിദ്അൽ ദഫ്ര മേഖലയിലെ ശൈഖാ സലാമ ബിൻത് ബുത്തി റോഡിൽ (E45) ഭാഗികമായി റോഡ് അടച്ചിടൽ പ്രഖ്യാപിച്ചു. ഇന്ന് ആരംഭിച്ച് ഒക്ടോബർ 10 വെള്ളിയാഴ്ച വരെ അടച്ചിടൽ തുടരുമെന്ന് എഡി മൊബിലിറ്റി എക്സിൽ കുറിച്ചു. ലിവയിലേക്കുള്ള ഇടത് പാത വെള്ളിയാഴ്ച അർധരാത്രി മുതൽ ഒക്ടോബർ 10ന് പുലർച്ചെ 5 വരെ അടയ്ക്കുന്നതാണെന്നും അധികൃതർ അറിയിച്ചു.

