Headlines

കെഎസ്ആർടിസി ബസിൽ നഗ്നതാപ്രദർശനം; ദൃശ്യങ്ങൾ പുറത്തുവിട്ട് യുവതി

കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ യാത്രക്കാരന്റെ നഗ്നതാപ്രദർശനം. കൊട്ടിയത്തുനിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്. യുവതി ഇയാളുടെ ലൈംഗികവൈകൃതം മൊബൈൽ ഫോണിൽ പകർത്തി പുറത്തുവിടുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 10:45-ഓടെയാണ് സംഭവം നടന്നതെന്ന് ദുരനുഭവം നേരിട്ട യുവതി പറഞ്ഞു. യാത്ര തുടങ്ങിയപ്പോൾ ബസിൽ ആളുകൾ കുറവായിരുന്നു. യാത്ര തുടങ്ങി കുറച്ചു ദൂരം കഴിഞ്ഞപ്പോൾ തൊട്ടടുത്ത സീറ്റിലിരുന്ന ആളുടെ പ്രവൃത്തി ശ്രദ്ധയിൽപ്പെട്ടു. സംഭവം കണ്ടതോടെ പരിഭ്രാന്തയായ താൻ ഉടൻതന്നെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയെന്നും യുവതി വ്യക്തമാക്കി.

മാവേലിക്കര ഡിപ്പോയ്ക്ക് കീഴിലുള്ള കെഎസ്ആർടിസി ബസിലാണ് ഈ സംഭവം നടന്നത്. നഗ്നതാപ്രദർശനം നടത്തിയയാളുടെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായും, ഉടൻതന്നെ കസ്റ്റഡിയിലെടുക്കുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply