പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിന് സമീപം നടന്ന വാഹനാപകടത്തിൽ 71 പേർ മരിച്ചു. ചൊവ്വാഴ്ച രാത്രി ഗുസാര ജില്ലയിൽ നിയന്ത്രണം വിട്ട ഒരു ബസ് ട്രക്കിലും മോട്ടോർ സൈക്കിളിലും ഇടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ 17 പേർ കുട്ടികളാണ്.
അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും ബസിലുണ്ടായിരുന്ന യാത്രക്കാരാണ്. ഇറാനിൽ നിന്ന് തിരികെ വന്ന കുടിയേറ്റക്കാരുമായി കാബൂളിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. അമിതവേഗതയാണ് ഈ അപകടത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു.

