Headlines

5 വർഷത്തിനു ശേഷം സൗദിയ എയർലൈൻസ് വീണ്ടും കരിപ്പൂരിൽ; ഗംഭീര സ്വീകരണം

അഞ്ചു വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട്, കോഴിക്കോട് വിമാനത്താവളത്തിനും സൗദി യാത്രക്കാർക്കും തീർഥാടകർക്കും വലിയ പ്രതീക്ഷകളുമായി സൗദിയ എയർലൈൻസ് കരിപ്പൂർ റൺവേയിൽ പറന്നിറങ്ങി. 2020 ഓഗസ്റ്റ് ഏഴിനുണ്ടായ വിമാനാപകടത്തെത്തുടർന്നു വലിയ വിമാനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതോടെ കരിപ്പൂർ വിട്ടതാണ് സൗദി എയർലൈൻസ്. ഇന്നലെ റിയാദ് –കോഴിക്കോട് സർവീസ് ആരംഭിച്ചു.
108 പേരുമായി ഇന്നലെ രാവിലെ 8.02ന് വിമാനം കരിപ്പൂരിലെത്തി. ഗംഭീര സ്വീകരണമാണ് വിമാനത്താവളത്തിനകത്തും പുറത്തും ഒരുക്കിയത്. 9.45ന് 103 പേരുമായി വിമാനം റിയാദിലേക്കു മടങ്ങി. എയർ ബസ് 321 നിയോ വിമാനമാണ് സൗദി എയർലൈൻസ് സർവീസിന് ഉപയോഗിക്കുന്നത്. ഇക്കണോമി വിഭാഗത്തിൽ 168 പേർക്കും ബിസിനസ് ക്ലാസിൽ 20 പേർക്കും ഉൾപ്പെടെ 188 പേർക്ക് യാത്ര ചെയ്യാം. ഇന്ത്യയിലേക്ക് ആദ്യമായാണ് എയർബസ് നിയോ 321 വിമാനവുമായി സൗദിയ എയർലൈൻസ് സർവീസ് ആരംഭിക്കുന്നത്.

Leave a Reply