Headlines

49 പേരുമായി ടേക്ക് ഓഫ് ചെയ്ത റഷ്യന്‍ വിമാനം തകര്‍ന്നുവീണു

49 പേരുമായി പറക്കുന്നതിനിടെ കാണാതായ റഷ്യന്‍ വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരണം. വിമാനത്തിന്റെ ഭാഗങ്ങള്‍ അധികൃതര്‍ കണ്ടെടുത്തു. ചൈനീസ് അതിര്‍ത്തിക്ക് സമീപം റഷ്യയിലെ അമുര്‍ മേഖലയ്ക്ക് മുകളില്‍ വെച്ചാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായിരുന്നത്. ഈ മേഖലയില്‍തന്നെയാണ് വിമാനം തകര്‍ന്നുവീണതെന്നാണ് വിവരം.

അംഗാറ എയര്‍ലൈന്‍സിന്റെ എഎന്‍-24 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആറ് ക്രൂ അംഗങ്ങളും വിമാനത്തിലുള്ളതായാണ് പ്രാഥമിക വിവരം.

Leave a Reply