റഷ്യയുടെ കിഴക്കൻ മേഖലയിൽ 49 യാത്രക്കാരുമായി പറക്കുന്നതിനിടെ റഷ്യൻ വിമാനം കാണാതായി. ചൈനീസ് അതിർത്തിക്ക് സമീപം റഷ്യയിലെ അമുർ മേഖലയ്ക്ക് മുകളിൽ വെച്ചാണ് വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതെന്ന് അധികൃതർ അറിയിച്ചു. അംഗാറ എയർലൈൻസിന്റെ എഎൻ-24 വിമാനമാണ് കാണാതായത്.
അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നതായി റീജിയണൽ ഗവർണർ വാസിലി ഓർലോവ് ടെലിഗ്രാമിലൂടെ അറിയിച്ചു.വിമാനം കണ്ടെത്താൻ ആവശ്യമായ എല്ലാ സേനകളെയും ഉപകരണങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

