ഇക്കഴിഞ്ഞ ഹജ്ജ് സീസണിൽ മദീനയിലെ പ്രവാചക പള്ളിയിൽ ആകെ പ്രാർത്ഥന നടത്തിയവരുടെ എണ്ണം 40 ദശലക്ഷം കവിഞ്ഞതായി മക്ക മദീന വിശുദ്ധ പള്ളി കാര്യാലയ ജനറൽ അതോറിറ്റി വ്യാഴാഴ്ച അറിയിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ ദുൽ ഖഅദ് 1 നും ദുൽ ഹിജ്ജ 29 നും ഇടയിൽ ആകെ 40,103,344 വിശ്വാസികൾ പള്ളിയിൽ പ്രാർത്ഥന നടത്തി.
വിവിധ ഏജൻസികൾ തമ്മിലുള്ള സംയോജിത സേവനങ്ങളും ഏകോപനവും സന്ദർശകർക്ക് സുരക്ഷിതവും സമാധാനപരവുമായ അന്തരീക്ഷത്തിൽ കർമ്മങ്ങൾ നിർവഹിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കി. തീർത്ഥാടക എണ്ണം വർദ്ധിക്കുവാനും ഇടയാക്കി.
ലോകമെമ്പാടുമുള്ള വിശ്വാസികളുടെയും തീർത്ഥാടകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആത്മീയ അനുഭവം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പള്ളിയിലെയും പരിസരത്തെയും സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ വിജയം കൂടിയാണ് ഇത് തെളിയിക്കുന്നതിന് അധികൃതർ പറഞ്ഞു. വിശുദ്ധ മക്ക കഴിഞ്ഞാൽ ഇസ്ലാമിലെ രണ്ടാമത്തെ ഏറ്റവും പുണ്യമുള്ള രണ്ടാമത്തെ ആരാധനാലയമാണ് പ്രവാചകൻ അന്ത്യവിശ്രമം കൊള്ളുന്ന മദീനയിലെ പ്രവാചക പള്ളി എന്നറിയപ്പെടുന്ന മസ്ജിദുന്നബവി.

