Headlines

പാകിസ്ഥാനിൽ ബോംബ് ആക്രമണം; 30 പേർ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ ഖൈബർ പഷ്തൂൺ പ്രവിശ്യയിൽ പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ നിരവധി കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പുലർച്ചെ രണ്ടു മണിയോടെയായിരുന്നു പാക് വ്യോമസേന സ്വന്തം ജനതയ്ക്ക് മേൽ ബോംബ് വർഷിച്ചത്.

പാകിസ്ഥാൻ പോർ വിമാനങ്ങൾ തിരാഹ് താഴ്വരയിലെ മാത്രെ ധാര ഗ്രാമത്തിൽ എട്ട് എൽ എസ് -6 ബോംബുകളാണ് ഇട്ടത്. കുട്ടികളടക്കം മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ പുറത്തു വ്നനിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് രക്ഷാപ്രവർത്തകർ സൂചിപ്പിക്കുന്നത്.

ബോംബ് സ്ഫോടനങ്ങളിൽ ഗ്രാമത്തിന്റെ ഏതാണ്ട് ഭൂരിഭാഗവും നശിച്ചു. തെഹരീക് ഇ താലിബാൻ ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ വ്യോമസേന ബോംബിട്ടതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരായ ഗ്രാമവാസികളാണ്. ഭീകരർക്കെതിരെയെന്ന പേരിൽ മുമ്പും ഖൈബർ പഷ്തൂൺ മേഖലയിൽ പാക് സൈന്യം ബോംബാക്രമണം നടത്തിയിട്ടുണ്ട്. നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

Leave a Reply