Headlines

കാൻവാർ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; 18 മരണം

ജാർഖണ്ഡിലെ ദിയോഘറിൽ കാൻവാർ തീർഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 18 പേർ മരിച്ചതായി റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെ 4:30-ഓടെ മോഹൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജമുനിയ വനപ്രദേശത്തുവെച്ചായിരുന്നു അപകടം.

തീർഥാടകർ സഞ്ചരിച്ച വാഹനം ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ധുംകെ സോൺ ഐ.ജി. ശൈലേന്ദ്ര കുമാർ സിൻഹ അറിയിച്ചു.

നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിജെപി എംപി നിഷികാന്ത് ദുബെയെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങൾ ഈ വിവരം പുറത്തുവിട്ടത്.

Leave a Reply