കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവ് പോക്‌സോ കേസിൽ അറസ്റ്റിൽ, പാപ്പിനിശ്ശേരിയിൽ താമസമാക്കിയ തമിഴ്‌നാട് സേലം സ്വദേശിയാണ് വളപട്ടണം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഭാര്യയയും സേലം സ്വദേശിയാണ്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആചാരപ്രകാരം സേലത്തുവെച്ച് വിവാഹിതരായെന്നാണ് ഇവർ പറയുന്നത്.
ആശുപത്രി അധികൃതരോട് പെൺകുട്ടി പ്രായം 17 വയസ്സ് എന്ന് വെളിപ്പെടുത്തിയതിനെ തുടർന്ന് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിപ്രകാരമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

