Headlines

15 മിനിറ്റ് വൈകിയതിന് പരീക്ഷ എഴുതാൻ സമ്മതിച്ചില്ല. 10-ാംക്ലാസുകാരി ട്രെയിനിൽനിന്ന് ചാടി മരിച്ചു

വൈകിയെത്തിയതിനെ തുടർന്ന് പരീക്ഷാകേന്ദ്രത്തിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. ബിഹാറിലെ മസൗർഹിജിയിൽ ചൊവ്വാഴ്ചയാണ് സംഭവം.കോമൾ കുമാരി എന്ന വിദ്യാർഥിനിയാണ് ട്രെയിനിൽനിന്ന് ചാടിമരിച്ചത്.

രാവിലെ ഒൻപതുമണിയായിരുന്നു പരീക്ഷാകേന്ദ്രത്തിലെ റിപ്പോർട്ടിങ് ടൈം. എന്നാൽ, കോമൾ സ്ഥലത്തെത്തിയപ്പോൾ 9.15 ആയി. അപ്പോഴേക്കും പരീക്ഷാകേന്ദ്രത്തിന്റെ ഗേറ്റുകൾ പൂട്ടിയിരുന്നു. 9.30-ന് ആയിരുന്നു പരീക്ഷ ആരംഭിക്കുന്നത്. ഗേറ്റുകൾ തുറക്കാൻ കോമൾ പലവട്ടം അപേക്ഷിച്ചുവെങ്കിലും അധികൃതർ അതിന് തയ്യാറായില്ല.

പിന്നീട് വീട്ടിലേക്ക് മടങ്ങിയ കോമൾ, നദൗൾ സ്റ്റേഷനിലെത്തി ട്രെയിനിൽ കയറുകയും തരെഗ്നയ്ക്കും മൗസർഹിക്കും ഇടയിൽവെച്ച് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കോമളിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Leave a Reply