Headlines

ഹൈസൺ ഹൈദർ ഹാജി അന്തരിച്ചു

ഖത്തറിലെ ആദ്യകാല വ്യാപാരിയും വിദ്യാഭ്യാസ പ്രവർത്തകനുമായ ഹൈസൺ ഹൈദർ ഹാജി (90) ദോഹയിൽ അന്തരിച്ചു. തൃശ്ശൂർ വടക്കേക്കാട് തൊഴിയൂർ സ്വദേശിയാണ്. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. 1962ൽ കപ്പൽ വഴി ഖത്തറിൽ എത്തിയ അദ്ദേഹം ആദ്യ കാല ഇന്ത്യൻ പ്രവാസികളിൽ ഒരാളാണ്. ഖത്തറിലെ പ്രഥമ ഇന്ത്യൻ സ്‌കൂളായ എംഇഎസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. എംഇഎസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചു. നാട്ടിലും വിദ്യാഭ്യാസ മേഖലയിൽ സജീവമായിരുന്നു. ജനാസ നമസ്‌കാരം ഇന്ന് മഗ്രിബ് നമസ്‌ക്കാരത്തിന് ശേഷം മിസൈമീർ ഖബർസ്ഥാൻ മസ്ജിദിൽ. മൃതദേഹം ഇന്ന് രാത്രി അബുഹമൂറിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Leave a Reply