ഹിമാചൽ പ്രദേശിലെ സിർമൗറിൽ ഫാക്ടറിയിൽ വാതക ചോർച്ച. നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോണ്ടയിലെ തിരുപ്പതി ലൈഫ് സയൻസ് ഫാക്ടറിയിലെ സംഭരണ ടാങ്കിൽ നിന്ന് വിഷാംശമുള്ള മെത്തിലീൻ ഡൈക്ലോറൈഡാണ് ചോർന്നത്.
ശനിയാഴ്ച രാത്രിയുണ്ടായ വാതക ചോർച്ചയിൽ എട്ട് ജീവനക്കാർക്ക് പരിക്കേറ്റതായും നാല് പേർ ആശുപത്രിയിൽ ചികിത്സ തേടിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഫാക്ടറി മാനേജ്‌മെന്റിനെതിരെ ബിഎൻഎസിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് സിർമൗർ എസ്.പി നിശ്ചിത് സിംഗ് നേഗി വ്യക്തമാക്കി

