Headlines

ഹിമപാതം; സിയാച്ചിൻ ബേസ് ക്യാംപിൽ മൂന്നു സൈനികർക്ക് വീരമൃത്യു

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ ഗ്ലേസിയറിൽ ഹിമപാതത്തിൽപ്പെട്ട് മൂന്നു സൈനികർക്കു വീരമൃത്യു. ശിപായി മോഹിത് കുമാർ, അഗ്‌നിവീർ നീരജ് കുമാർ ചൗധരി, അഗ്‌നിവീർ ധാഭി രാകേഷ് ദേവഭായ് എന്നിവർക്കാണു വീരമൃത്യു. അപകട സ്ഥലത്തു രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നു സൈനിക വൃത്തങ്ങൾ അറിയിച്ചു.

നിയന്ത്രണരേഖയുടെ വടക്കേ അറ്റത്ത് ഏകദേശം 20,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിൻ ഗ്ലേസിയറിൽ ഹിമപാതങ്ങൾ സാധാരണമാണ്. ഇവിടെ താപനില മൈനസ് 60 ഡിഗ്രി സെൽഷ്യസ് വരെ താഴാറുണ്ട്. 2021 ൽ സിയാച്ചിനിലെ ഹനീഫ് സബ്-സെക്ടറിലുണ്ടായ ഹിമപാതത്തിൽ രണ്ട് സൈനികർക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു.
2019 ലുണ്ടായ മറ്റൊരു വലിയ ഹിമപാതത്തിൽ നാലു സൈനികരും രണ്ട് പോർട്ടർമാരും മരിച്ചിരുന്നു.

Leave a Reply