Headlines

ഹിജ്‌റ പുതുവർഷാരംഭം; സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് ദുബൈ

ഹിജ്‌റ പുതുവർഷാരംഭത്തോട് അനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ദുബൈ. ജൂൺ 27 വെള്ളിയാഴ്ചയാണ് അവധി. വാരാന്ത്യ അവധി ദിവസങ്ങൾ കൂടി കണക്കാക്കുമ്പോൾ സർക്കാർ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അവധിയാണ് ആകെ ലഭിക്കുക.ജൂൺ 30 തിങ്കളാഴ്ചയാകും ഔദ്യോഗിക പ്രവൃത്തി ദിവസം പുഃനരാരംഭിക്കുക. സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും. എന്നാൽ അടിയന്തര സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളും ജീവനക്കാർ ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങളും ഈ സേവനങ്ങൾ തടസ്സപ്പെടാത്ത വിധം ജോലി സമയം ക്രമീകരിക്കേണ്ടതാണ്.

യുഎഇയിൽ ഹിജ്‌റ പുതുവർഷാരംഭത്തോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് കഴിഞ്ഞ ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിരുന്നു. ജൂൺ 27 വെള്ളിയാഴ്ചയാണ് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയ അവധി ലഭിക്കുക. ശനിയാഴ്ച വാരാന്ത്യ അവധി ലഭിക്കുന്ന ചില ജീവനക്കാർക്ക് ജൂൺ 27 മുതൽ ജൂൺ 29 വരെ അവധി ലഭിക്കും. മൂന്ന് ദിവസം നീണ്ട വാരാന്ത്യ അവധിയാണ് ഇവർക്ക് ലഭിക്കുക. ജൂൺ 30 തിങ്കളാഴ്ചയാകും ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുക. രാജ്യത്തെ പൊതു മേഖലാ ജീവനക്കാർക്കും ഇതേ അവധി ദിവസം തന്നെയാണ് ലഭിക്കുക. യുഎഇയിലെ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള അവധി ദിവസങ്ങൾ നേരത്തെ ഏകീകരിച്ചിരുന്നു.

Leave a Reply