Headlines

സർവകലാശാലയിൽ കയറരുത് ; അനിൽകുമാറിനെ അറിയിച്ച് സിസാ തോമസ്

കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാർ സസ്‌പെൻഷനിൽ ആണെന്ന് ഓർമ്മപ്പെടുത്തി താൽക്കാലിക വിസി സിസ തോമസ് കത്ത് നൽകി.സസ്‌പെൻഷനിൽ തുടരുന്നതിനാൽ രജിസ്ട്രാർ പദവി ഉപയോഗിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തുകയും ചെയ്തു.ഓഫീസ് കൈകാര്യം ചെയ്താൽ അച്ചടക്ക നടപടി ഉണ്ടാകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്

എന്നാൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ച പശ്ചാത്തലത്തിൽ വി സിയുടെ വിലക്ക് കണക്കാക്കേണ്ടതില്ലെന്നാണ് രജിസ്ട്രാറുടെയും,സിൻഡിക്കേറ്റിന്റെയും തീരുമാനം. വിദേശ പര്യടനത്തിലായിരുന്ന വി.ഡി മോഹൻ കുന്നുമ്മൽ സർവകലാശാലയിൽ തിരിച്ചെത്തിയതോടെ പ്രതിഷേധം കുറച്ചുകൂടി കടുക്കാനാണ് സാധ്യത. സംഭവവുമായി ബന്ധപ്പെട്ട് സർവകലാശാലയിൽ പ്രതിഷേധം ശക്തമാകുകയാണ്. എസ്എഫ്‌ഐക്ക് പുറമേ ഡിവൈഎഫ്‌ഐയും സർവകലാശാലയിലേക്ക് പ്രതിഷേധസമരം സംഘടിപ്പിക്കുന്നുണ്ട്

Leave a Reply