Headlines

സർക്കാർ ജീവനക്കാരുടെ ഡിഎയും ഡിആറും വർധിപ്പിച്ചു: ആദ്യ ഗഡു നൽകാൻ ഉത്തരവ്

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിഎയും ഡിആറും മൂന്നു ശതമാനം വർധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി. 22 ശതമാനത്തിൽ നിന്നും 25 ശതമാനമാക്കിയാണ് വർധിപ്പിച്ചത്. കൂട്ടിയ ഡിഎയുടെ ആദ്യഗഡു ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പം ലഭിക്കും. ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും. ഇതിന് പ്രത്യേകം ഉത്തരവിറക്കും. ക്ഷാമബത്ത കുടിശ്ശിക കൊടുത്തുതീർക്കുമെന്ന് ഇക്കഴിഞ്ഞ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Leave a Reply