Headlines

സർക്കാർ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കം

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിനു ഇന്ന് തുടക്കമാകും. ഇന്ന് വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ രവി മോഹൻ തുടങ്ങിയവർ മുഖ്യാതിഥികൾ ആവും. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംപി, എംഎൽഎ മാർ, മേയർ തുടങ്ങിയ ജനപ്രതിനിധികളും ഉദ്ഘാടന പരിപാടിയുടെ ഭാഗമാകും.

ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് മാനവീയം വീഥിയിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഫ്‌ളാഗ് ഓഫ് ചെയ്യും. ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ നിന്ന് കോർപ്പറേഷൻ വരെയുള്ള റോഡുകളിൽ തിരക്ക് അനുസരിച്ച് വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകും.

Leave a Reply