Headlines

സർക്കാരിനെതിരെ മാർ ജോസഫ് പാംപ്ലാനി

സർക്കാരിനെതിരെ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ക്രൈസ്തവ സ്കൂൾ മാനേജ്മെന്റുകളോട് വിവേചനം കാണിക്കുന്നുവെന്ന് പാംപ്ലാനി കുറ്റപ്പെടുത്തി. എയ്ഡഡ് സ്കൂളുകളെ മാഫിയ ഗണത്തിൽപ്പെടുത്തി സർക്കാർ പെരുമാറുന്നു. സർക്കാർ കാണിക്കുന്നത് നെറികേടാണെന്നും ആർച്ച് ബിഷപ്പ് രൂക്ഷഭാഷയിൽ വിമർശിച്ചു. മതേതരത്വത്തിൽ വിശ്വസിക്കുന്നോ എന്ന് സംശയമുണ്ട്. ചില സമുദായങ്ങൾക്ക് പരിഗണന നൽകുന്നുവെന്നും പാംപ്ലാനി വിമർശിച്ചു. അടിസ്ഥാന വർഗ്ഗത്തെ മറക്കുന്ന ഭരണമാണ് നടക്കുന്നതെന്നും സിപിഐ സമ്മേളനത്തെ പരാമർശിച്ചുകൊണ്ട് ജോസഫ് പാംപ്ലാനി പറഞ്ഞു. അധ്യാപകർ ആറും ഏഴും വർഷമായി വേതനമില്ലാതെ പണിയെടുക്കുന്നുവെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

Leave a Reply