സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്തിൽ ഉൾപ്പെട്ട ക്രിമിനൽ സംഘത്തെ പിടികൂടി സുരക്ഷാ അധികൃതർ. 37 പേരടങ്ങുന്ന വലിയ സംഘത്തെയാണ് പിടികൂടിയത്. റിയാദിലും ഹെയ്ൽ മേഖലയിലെ പ്രദേശങ്ങളിലുമായാണ് ഇവർ മയക്കുമരുന്ന് കടത്ത് നടത്തിയത്.
അധികൃതർ പിടികൂടിയ 37 പേരിൽ ആറ് പേർ മന്ത്രാലയത്തിലെ ജീവനക്കാരാണെന്ന് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള ഔദ്യോ?ഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 28 സൗദി പൗരന്മാർ, അഞ്ച് സിറിയൻ പൗരത്വം ഉള്ളവർ, രണ്ട് എത്യോപ്യൻ വംശജർ, 2 യമനികൾ എന്നിവരും ഉൾപ്പെടുന്നു.
ആംഫെറ്റമിൻ, ഷാബു തുടങ്ങിയ ലഹരിവസ്തുക്കളുടെ കടത്തിലാണ് സംഘം പ്രവർത്തിച്ചിരുന്നത്. പ്രതിരോധ മന്ത്രാലയത്തിൽ നിന്നുള്ള രണ്ട് പേർ, നാഷണൽ ?ഗാർഡ് മന്ത്രാലയത്തിൽ നിന്നും രണ്ട് ജീവനക്കാർ, ആഭ്യന്തരം, ആരോ?ഗ്യം മന്ത്രാലയങ്ങളിൽ നിന്നുള്ള ഓരോ ഉദ്യോ?ഗസ്ഥർ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ട സർക്കാർ ജീവനക്കാരിൽ ഉൾപ്പെടുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട അതോറിറ്റിക്ക് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വലിയ ക്രിമിനൽ സംഘം പിടിയിലായത്.

