സൗദി അറേബ്യയിലെ ബീഷയിൽ കാസർക്കോട് സ്വദേശി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു പേർ പിടിയിലായതായി സൂചന. റിയാദിൽ വെച്ചാണ് ഇവരെ പിടികൂടിയത് എന്നാണ് വിവരം. കൗമാരക്കാരായ രണ്ടു പേരാണ് പ്രതികളെന്നും വിവരമുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
കാസർക്കോട് ബദിയ ബന്തടുക്ക സ്വദേശി എ.എം ബഷീർ(41) കഴിഞ്ഞ ദിവസം രാത്രിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. തന്റെ വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിവെച്ചു കൊല്ലുകയായിരുന്നു. അടുത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

