സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു.ഇന്ന് മാത്രം പവന് 1,240 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തി.നിലവിൽ ഒരു പവൻ സ്വർണത്തിന് 1,04,240 രൂപയാണ്.ഒരു ഗ്രാം സ്വർണത്തിന് 13,030 രൂപയായി. ഗ്രാമിന് 155 രൂപയാണ് വർധിച്ചത്. ഡിസംബർ 23നാണ് സ്വർണം ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നത്. പിന്നീട് 98,000 രൂപ വരെ എത്തിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും തുടർച്ചയായ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്.അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളും ഡോളറിന്റെ മൂല്യത്തിലുള്ള വ്യതിയാനങ്ങളും ആഭ്യന്തര വിപണിയിലെ സ്വർണവിലയെ സ്വാധീനിച്ചതായി വ്യാപാര മേഖല വിലയിരുത്തുന്നു.
സ്വർണവില കുതിപ്പ് തുടരുന്നു ; ഇന്ന് മാത്രം പവന് 1,240 രൂപ വർദ്ധിച്ചു

