സ്വർണവിലയിൽ നേരിയ ഇടിവ്; റെക്കോർഡിൽ തുടർന്ന് വെള്ളി വില

സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് സ്വർണ്ണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി . പവന് 1,880 രൂപ കുറഞ്ഞു. നിലവിൽ ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,15,240 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്ന് നൽകേണ്ടിവരുന്ന രൂപ 1,40,000 രൂപയ്ക്ക് മുകളിലാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില14405 രൂപ. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 11835 രൂപ. ഒരു ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 9215 രൂപ. ഒരു ഗ്രാം 9 കാരറ്റ് സ്വർണത്തിന്റെ വില 5945 രൂപ. വെള്ളിയുടെ വില റെക്കോർഡിൽ തുടരുകയാണ്, ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 340 രൂപയാണ്

അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

Leave a Reply