Headlines

സ്‌മോക്കിങ് റൂം ഇല്ല; കോഹ്ലിയുടെ റസ്റ്റാറൻറിനെതിരെ കേസെടുത്ത് ബംഗളൂരു പൊലീസ്

വിരാട് കോഹ്ലിയുടെ ബംഗളൂരുവിലെ ‘വൺ 8 കമ്യൂൺ’ റസ്റ്റാറൻറിനെതിരെ കേസെടുത്ത് പൊലീസ്. പുകവലിക്കാൻ പ്രത്യേക മുറിയില്ലാതെ റസ്റ്റാറൻറ് പ്രവർത്തിപ്പിച്ചതിലൂടെ കോട്പ നിയമം ലംഘിച്ചതിനാണ് കബൺ പാർക്ക് പൊലീസ് കേസെടുത്തത്.

രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ എസ്.ഐ ജി. അശ്വിനിയുടെ നേതൃത്വത്തിൽ കസ്തുർബ റോഡിൽ പ്രവർത്തിക്കുന്ന റസ്റ്റാറൻറിൽ പൊലീസ് പരിശോധന നടത്തി. നേരത്തെയും റസ്റ്റാറൻറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും റസ്റ്റാറൻറ് തുറന്ന് പ്രവർത്തിപ്പിച്ചതിന് 2024 ജൂലൈയിൽ കബൺ പാർക്ക് പൊലീസ് തന്നെയാണ് കേസെടുത്തത്.

അർധ രാത്രി ഒരു മണി കഴിഞ്ഞിട്ടും റസ്റ്റാറൻറ് അടക്കാതെ വലിയ ശബ്ദത്തിൽ പാട്ട് വെച്ചതിന് സമീപവാസികളുടെ പരാതിയിലാണ് പൊലീസ് അന്ന് കേസെടുത്തത്. വിരാട് കോഹ്ലിയുടെ സഹ ഉടമസ്ഥതയിലുള്ള വൺ 8 കമ്യൂൺ ബംഗളൂരുവിനു പുറമേ കൊൽക്കത്ത, ഡൽഹി, മുംബൈ, പുണ, ഹൈദരാബാദ് എന്നിവിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ബംഗളൂരുവിൽ ആരംഭിച്ചത്.

Leave a Reply