Headlines

സ്പോൺസർ പണമടച്ചതായി അറിയിച്ചു; അർജൻറീന ടീം എത്തുക ഒക്ടോബറിലെന്ന് മന്ത്രി

അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തുക ഒക്ടോബറിലിയിരിക്കുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാൻ. കരാർ പ്രകാരം മത്സരങ്ങൾക്ക് മുൻപ് അടക്കേണ്ട തുക സ്‌പോൺസർ നൽകിയെന്നാണ് അറിയിച്ചത്. എന്നാൽ തുക എത്രയെന്നു വ്യക്തമാക്കാൻ മന്ത്രി തയ്യാറായില്ല. മത്സരവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകൾ സർക്കാർ ഏറ്റെടുക്കില്ല എന്നുംകൂടുതൽ വിശദാംശങ്ങൾ തിങ്കളാഴ്ച അറിയാനാകുമെന്നും മന്ത്രി പറഞ്ഞു. ലയണൽ മെസിയും സംഘവും കേരളത്തിലെത്തുന്നത് കാണാൻ ആവേശത്തോടെ കാത്തിരിക്കുക ആണ് കായിക പ്രേമികൾ

മത്സരം നടത്താൻ സർക്കാർ പ്രഥമ പരിഗണന നൽകുന്നത് തിരുവനന്തപുരത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയമാണ്. രണ്ടാമതായി മാത്രമാണ് കലൂർ സ്റ്റേഡിയം പരിഗണിക്കുന്നത്. ഫിഫ റാങ്കിങ്ങിൽ ആദ്യ 50 സ്ഥാനങ്ങളിൽ ഉള്ള ടീമിനെ ആണ് എതിരാളികളായി പരിഗണിക്കുന്നത്. സൗദി അടക്കമുള്ള അഞ്ച് രാജ്യങ്ങളെ നിലവിൽ കണ്ടെത്തിയതായി സൂചനകളുണ്ട്.

Leave a Reply