Headlines

സ്പീക്കർക്ക് പരാതി നൽകി വനിതാ എംഎൽഎ, പുതുച്ചേരിയിൽ വിവാദം

സ്വന്തം മുന്നണിയിലെ രണ്ട് മന്ത്രിമാർക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി പുതുച്ചേരി എംഎൽഎ. മുൻ ഗതാഗതമന്ത്രിയും പുതുച്ചേരി എംഎൽഎയുമായ എസ്. ചന്ദ്ര പ്രിയങ്കയാണ് മന്ത്രിമാർക്കെതിരെ സ്പീർക്കർക്ക് പരാതി നൽകിയത്. ബിജെപിയിൽനിന്നും എൻആർ കോൺഗ്രസിൽനിന്നുമുള്ള മന്ത്രിമാർക്കെതിരേയാണ് പരാതി. മന്ത്രിമാർ തന്നെ നിരന്തരം ശല്യം ചെയ്യുകയാണെന്നും എംഎൽഎയായി പ്രവർത്തിക്കുന്നതിന് ബുദ്ദിമുട്ടുണ്ടാക്കുകയാമെന്നുമാണ് ചന്ദ്ര പ്രിയങ്ക സ്പീക്കർക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

സ്പീക്കർക്ക് നൽകിയ പരാതിക്ക് പുറമെ ചന്ദ്ര പ്രിയങ്ക മന്ത്രിമാർക്കെതിരായ ആരോപണങ്ങൾ സാമൂഹികമാധ്യമങ്ങൾ വഴിയും വെളിപ്പെടുത്തി. താൻ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നെന്നും അവർ വെളിപ്പെടുത്തി. അതേസമയംപരാതിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ അന്വേഷണത്തിന് നിർദേശം നൽകി.

മുൻ കോൺഗ്രസ് നേതാവ് എസ്. ചന്ദ്രഹാസുവിന്റെ മകളാണ് ചന്ദ്ര പ്രിയങ്ക. എൻആർ കോൺഗ്രസ് ടിക്കറ്റിൽ കാരൈക്കാലിൽനിന്നാണ് ചന്ദ്ര പ്രിയങ്ക നിയമസഭയിലെത്തിയത്. എൻആർ കോൺഗ്രസ്-ബിജെപി സർക്കാരിൽ ഗതാഗത, സാംസ്‌കാരിക മന്ത്രിയായിരുന്നു പ്രിയങ്ക. 2023 ഒക്ടോബറിൽ പ്രിയങ്ക രാജിവെച്ചിരുന്നു. സ്ത്രീ എന്ന നിലയിലും ജാതീയമായും അവഹേളനങ്ങൾ നേരിട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് അന്ന് അവർ പറഞ്ഞത്. ഇതിന് രണ്ടുവർഷം കഴിഞ്ഞാണ് അവർ മന്ത്രിമാർക്കെതിരേ ആരോപണവുമായി എത്തുന്നത്. പ്രിയങ്കയുടെ ആരോപണങ്ങൾ വലിയ വിവാദമായിരിക്കുകയാണ്.

Leave a Reply