സ്ത്രീകൾ പരാതി നൽകാനും നിയമനടപടി ആവശ്യപ്പെടാനും മടിക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി . ആർക്കെതിരാണ് പരാതി എന്നത് തുറന്നു പറയാൻ സ്ത്രീക ആർജ്ജവം കാണിക്കണമെന്നും സതീദേവി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ പ്രതികരണം.
ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷന് കേസെടുക്കാൻ ആകില്ല.
കൃത്യമായി പരാതി ലഭിച്ചാൽ നടപടി ഉണ്ടാകുമെന്നും സതീദേവി പറഞ്ഞു. ഇതുവരെയും തനിക്കെതിരെ ആരും പരാതിയുമായി മുന്നോട്ട് വന്നിട്ടില്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. അത്തരത്തിൽ പരാതി വന്നാൽ നീതിന്യായ സംവിധാനത്തിൽ നിരപരാധിത്വം തെളിയിക്കും എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു

