സംസ്ഥാനത്തെ സ്കൂൾ സമയ ക്രമീകരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ചർച്ച നടത്തുമെന്നും സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് കടുംപിടിത്തമില്ലെന്നും ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രംഗത്ത്. തന്നോട് ആരും ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്നും പരാതി ലഭിച്ചാല്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ചിലർ പരാതി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സമയമാറ്റത്തിനെതിരെ അധ്യാപക സംഘടനകൾ കോടതിയെ സമീപിച്ചിരുന്നു. ചിലർ ആവശ്യമില്ലാതെ പ്രശ്നം വഷളാക്കി പൊതുവിദ്യാഭ്യാസ രംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. സമയ ക്രമീകരണത്തില്‍ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കില്‍ ചര്‍ച്ച നടത്തും. ഹൈകോടതി അംഗീകാരം ഉണ്ടെങ്കില്‍ സ്‌കൂള്‍ സമയം കൂട്ടിയ ഉത്തരവ് പിന്‍വലിക്കാം. ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത ക്രമീകരണം നടത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂൾ സമയമാറ്റത്തിൽ കടുംപിടിത്തമില്ലെന്ന് മന്ത്രി ശിവന്‍കുട്ടി

