Headlines

സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവന്നാൽ പിടിച്ചെടുക്കും; കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം ഉറപ്പാക്കാൻ ക‍ർശന നടപടി

ജങ്ക് ഫൂഡും പഞ്ചസാരയടങ്ങിയ പാനീയങ്ങളും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂൾ കന്റീനുകളിൽ നിരോധിച്ചു. വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുകയാണു ലക്ഷ്യം. നിയമം ലംഘിക്കുന്ന സ്‌കൂളുകൾക്കും കന്റീൻ നടത്തിപ്പുകാർക്കും എതിരെ കർശന നടപടിയുണ്ടാകും.

∙ നിരോധിച്ചവ
സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ, കൃത്രിമ മധുരം ചേർത്ത ജ്യൂസുകൾ, ചോക്കലേറ്റ്, കേക്ക്, ഡോനട്ട്, മധുരമുള്ള ബിസ്‌കറ്റ്, ചിപ്‌സ്, ഫ്രഞ്ച് ഫ്രൈസ്, ഇൻസ്റ്റന്റ് നൂഡിൽസ്, സോസേജ്, ബർഗർ. അലർജി സാധ്യത കണക്കിലെടുത്ത് നിലക്കടല, കശുവണ്ടിപ്പരിപ്പ് എന്നിവയും ഇവ ചേർത്ത ഉൽപന്നങ്ങളും വിലക്കി.

Leave a Reply