Headlines

സോനം വാങ്ചുക്കിനെതിരെ കേന്ദ്ര നടപടി;സോനം വാങ് ചുക്കിന്റെ എൻജിഒയുടെ എഫ്സിആർഎ ലൈസൻസ് റദ്ദാക്കി

ലഡാക്ക് സമരനായകൻ സോനം വാങ്ചുക്കിനെതിരെ കേന്ദ്ര നടപടി. സോനം വാങ് ചുക്കിന്റെ എൻജിഒയുടെ എഫ്‌സിആർഎ ലൈസൻസ് കേന്ദ്രം റദ്ദാക്കി. സോനം വാങ് ചുക് നേതൃത്വം നൽകുന്ന സ്ഥാപനം വിദേശ സംഭാവന ചട്ടം ലംഘിച്ച് വൻതോതിൽ പണം കൈപ്പറ്റിയെന്നും കഴിഞ്ഞ ഫെബ്രുവരിയിൽ പാകിസ്ഥാൻ സന്ദർശിച്ചിരുന്നെന്നുമുള്ള പരാതിയിൽ സിബിഐ രണ്ടുമാസം മുൻപ് അന്വേഷണം ആരംഭിച്ചിരുന്നു.

ഓഗസ്റ്റ് 20ന് വിഷയത്തിൽ ആഭ്യന്തര മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്ന് . സ്റ്റുഡൻസ് എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്ക് എന്നാണ് വാങ്ചുക്കിന്റെ എൻജിഒയുടെ പേര്.

Leave a Reply