പുതിയ ബ്രഹ്മോസ് നിർമാണ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അടിയന്തരമായി ദില്ലിയിൽ തുടരേണ്ടതിനാലാണ് ബ്രഹ്മോസ് ടെസ്റ്റിംഗ്, നിർമാണ ശാലയുടെ നിർമാണോദ്ഘാടനത്തിന് നേരിട്ട് വരാൻ കഴിയാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിരോധരംഗത്ത് രാജ്യത്തിന്‍റെ ലക്ഷ്യങ്ങളിലേക്ക് കൃത്യമായി എത്താൻ കഴിയേണ്ടതുണ്ട്. അതിർത്തിയിലെ സാഹചര്യത്തിൽ ഇത് തെളിയുകയാണെന്നും രാജ് നാഥ് സിംഗ് വ്യക്തമാക്കി.
സൈനിക ശേഷി വര്‍ധിപ്പിച്ച് രാജ്യം; പുതിയ ബ്രഹ്മോസ് നിർമാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു

