Headlines

സൂപ്പർ രുചിയിൽ കുട്ടികൾക്ക് ഒരു ഫേവറിറ്റ് സ്നാക്ക്

വളരെ കുറിച്ച് ചേരുവകൾ ചേർത്ത് കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒരു സ്നാക്ക്
ഉണ്ടാക്കിയാലോ? സൂപ്പർ രുചിയിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാനാവുന്ന ഒരു ചീസ് കോൺ ബോൾസിന്റെ റെസിപി നോക്കാം

ആവശ്യമായ ചേരുവകൾ

സ്വീറ്റ് കോൺ – 1/2 കപ്പ്
ചീസ് (ഗ്രേറ്റഡ്) -1/2 കപ്പ് –
റവ / ബ്രെഡ് ക്രമ്പ്‌സ് – 3-4 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം:

ആദ്യം സ്വീറ്റ് കോൺ അല്പം ചതച്ചെടുക്കുക.അതിലേക്ക് ഗ്രേറ്റഡ് ചീസും, റവയോ അല്ലെങ്കിൽ ബ്രെഡ് ക്രമ്പ്‌സോ ചേർത്ത് നന്നായി കുഴക്കുക.കൈയിൽ ഒട്ടാത്ത തരത്തിൽ കട്ടിയുള്ള ഒരു മാവ് രൂപപ്പെടുത്തുക.ശേഷം ചെറിയ ബോളുകൾ ആക്കി ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ ആവുന്നത് വരെ വറുത്തു കോരി എടുക്കുക . രുചികരമായ ചീസ് കോണ്ട് ബോൾസ് റെഡി.

Leave a Reply