വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ. ഇന്നുമുതൽ വിമാന സർവീസുകൾ പുന്നാരംഭിക്കാൻ തുടങ്ങും.നാളെയോടെ മിഡിൽ ഈസ്റ്റിലേക്ക് പുറപ്പെടുന്നതും തിരിച്ച് വരുന്നതുമായ വിമാന സർവീസുകൾ പൂർണ തോത് കൈവരിക്കും. യൂറോപ്പിലേക്കുള്ള വിമാന സർവീസുകളും ഇന്ന് പുനരാരംഭിക്കും.
യുഎസിലേക്കും കാനഡയിലേക്കുമുള്ള പല സർവീസുകളും ഉടൻ പുനരാരംഭിക്കുമെന്നും കമ്പനി അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാൻ പരമാവധി ശ്രമിക്കുന്നുവെന്നും സുരക്ഷിതമല്ലാത്ത വ്യോമപാതകൾ ഒഴിവാക്കുന്നത് തുടരുമെന്നും കമ്പനി അറിയിച്ചു.
ഇറാൻ ആക്രമണത്തെ തുടർന്ന് ഖത്തർ വ്യോമപാത അടച്ചത് ഇന്ത്യയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകളെ കാര്യമായി ബാധിച്ചിരുന്നു . ദില്ലിയിൽ, മുംബൈ, ചെന്നൈ വിമാനത്താവളങ്ങൾക്കൊപ്പം കേരളത്തിലെ കരിപ്പൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളിൽ നിന്നടക്കം എൺപതോളം സർവീസുകൾ പൂർണമായും റദ്ദാക്കി. നിരവധി വിമാനങ്ങൾ മണിക്കൂറുകൾ വൈകി പറന്നു. ചിലത് വഴി തിരിച്ചു വിട്ടു.എയർ ഇന്ത്യക്ക് പുറമെ ഇൻഡിഗോയും സർവീസുകൾ നിർത്തിവച്ചെങ്കിലും രാവിലെ ആറരയോടെ അത് പുനരാരംഭിക്കുകയണെന്ന് അറിയിച്ചു.

