സുഡാനിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമഗ്ര സമാധാന പദ്ധതിയെ യുഎഇ സ്വാഗതം ചെയ്തു.മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനായി യുദ്ധം താൽക്കാലികമായി നിർത്തുക, സാധാരണക്കാർക്ക് സുരക്ഷ ഉറപ്പാക്കുക, ദുരിതാശ്വാസ പ്രവർത്തനം തടസ്സമില്ലാതെ നടത്തുക, താൽക്കാലിക വെടിനിർത്തലിനെ ശാശ്വത സമാധാന കരാറാക്കി മാറ്റുക, തീവ്രവാദ ഗ്രൂപ്പുകളുടെ സ്വാധീനമില്ലാത്ത സ്വതന്ത്ര സിവിലിയൻ സർക്കാരിനെ അധികാരത്തിലേറ്റുക,സുഡാന്റെ അടിസ്ഥാന സൗകര്യങ്ങളും സമ്പദ്‌വ്യവസ്ഥയും വീണ്ടെടുക്കാൻ സഹായിക്കുക എന്നിവയാണ് കരാറിലൂടെ ലക്ഷ്യമാക്കുന്നത്. സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി 50 കോടി ഡോളർ അധിക സഹായവും യുഎഇ വാഗ്ദാനം ചെയ്തതായി സഹമന്ത്രി ഷെയ്ഖ് ഷഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ പറഞ്ഞു
സുഡാൻ കരാർ: അമേരിക്കൻ നീക്കത്തെ സ്വാഗതം ചെയ്ത് യുഎഇ

