സിൽവർലൈന് ബദലായി ഇ ശ്രീധരൻ നിർദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ. ദില്ലിയിലെത്തി കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട മുഖ്യമന്ത്രിയെ അദ്ദേഹം അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഇ ശ്രീധരൻ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചത്. ബദൽ പാത സംബന്ധിച്ച് കേന്ദ്രത്തിൻറെ നിലപാട് അറിയിക്കാൻ കേരളം ആവശ്യപ്പെട്ടു. ഇ ശ്രീധരൻ ദില്ലിയിൽ എത്തി കേന്ദ്രമന്ത്രിയെ കണ്ടതിന് ശേഷം കേന്ദ്രം കേരളത്തെ നിലപാട് അറിയിക്കും. അതേസമയം അങ്കമാലി ശബരി റെയിൽപ്പാത യാഥാർഥ്യമാക്കാനും തീരുമാനമായി. കേന്ദ്ര വിദഗ്ദ സംഘം ഇതിനായി കേരളത്തിൽ എത്തും.
സിൽവർലൈന് ബദലായി ഇ ശ്രീധരൻ നിർദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ

